മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്കെതിരെ നടക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയെന്ന് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി സ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥിരീകരിച്ചു.ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് പോലീസിന്റെ ക്രൂരത. രണ്ട് വര്‍ഷം മുന്‍പ് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയത്. മാവോയിസ്റ്റുകളെ തേടി പോലീസും അര്‍ദ്ധ സൈനിക വിഭാഗവുമാണ് ആദിവാസി ഊരുകളില്‍ എത്തുന്നത്. മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് മരണത്തിന്റെ വക്കോളം എത്തിയ അനുഭവമാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി പങ്കുവച്ചത്.

 

 

 

വെട്ടി സത്യം എന്നയാളുടെ വീട് അന്വേഷിച്ച്‌ എത്തിയ പോലീസ് അമ്മയായ യുവതിയോട് ബ്ലൗസ് അഴിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടതായി ഗ്രാമവാസികളായ സ്ത്രീകള്‍ ദേശീയ മാധ്യമത്തിന്റെ ലേഖകനോട് രണ്ട് വര്‍ഷം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കുളിച്ചു കൊണ്ടിരുന്ന യുവതിയെ പോലീസ് പിന്നാലെ ഓടിച്ചു. അവള്‍ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ ബ്ലൗസ് അഴിച്ചു കാണിക്കാനും പാല് ചുരത്താനും പോലീസ് ആവശ്യപ്പെട്ടു. പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറിയിട്ടും കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാനോ പീഡനം അന്വേഷിക്കാനോ തയ്യാറായിട്ടില്ല.

 

 

 

മദ്യപിച്ച്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ സേന ഒരിക്കല്‍ പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാന്‍ ആവശ്യപ്പെട്ടതായി കരം മുംഗി എന്ന ഗ്രാമവാസിയുടെ വെളിപ്പെടുത്തല്‍. അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടാണ് സേന പോയത്. തോക്ക് കൊണ്ട് അടിയേറ്റതിന്റെ വേദനയുമായാണ് ഗ്രാമത്തിലെ മറ്റൊരു യുവതി ജീവിക്കുന്നത്. ഇതും ലൈംഗിക പീഡനത്തിന് വേണ്ടിയുള്ള പോലീസിന്റെ ശ്രമത്തിനിടയില്‍ സംഭവിച്ചത്. ഇത്തരത്തില്‍ പോലീസിന്റെ ക്രൂരതയ്ക്കിരയായി ജീവച്ഛവമായി ജീവിക്കുന്ന നിരവധി സ്ത്രീകളാണ് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിലുള്ളത്.

 

പാറശാലയിൽ യുവതിയെ കത്തികാട്ടി പീഡിപ്പിച്ച യുവാവിനെ പിടികൂടാൻ ബന്ധുക്കൾ ചെയ്തത് !

പിശാചുബാധ എന്നത് കെട്ടുകഥയല്ല ! താൻ ആദ്യമായി നേരിൽ കണ്ട ഭൂതോച്ഛാടന അനുഭവം ആർച്ച് ബിഷപ് എറിയോ കാസ്റ്റിലൂസി പങ്കു വയ്ക്കുന്നു !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb