ജിഷ്ണുവിന്റെ മരണം;നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാർ

നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പോരാട്ടത്തിന് മലയാളി ഹാക്കര്‍മാരുടെ പിന്തുണ. പാമ്പാടി നെഹ്‌റു കോളേജിന്റെയും, നെഹ്‌റു ഗ്രൂപ്പിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്താണ് മലയാളി ഹാക്കര്‍മാരുടെ സംഘമായ കേരള സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ പ്രതിഷേധമറിയിച്ചത്. നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തത്. പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ്, കോയമ്പത്തൂര്‍ നെഹ്‌റു കോളേജ് തുടങ്ങിയ നെഹ്‌റു സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്.

 

 
കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഒരു പ്രതിഭയെയാണെന്നും വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടെ മാത്രമാണെന്നുമാണ് സൈബര്‍ വാരിയേഴ്‌സ് നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാാണ് പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിരുന്നതെങ്കില്‍, ഇന്ന് കൂടുതല്‍ പണമുണ്ടാക്കാനുള്ള കച്ചവട സ്ഥാപനങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയെന്നും സൈബര്‍ വാരിയേഴ്‌സ് കുറ്റപ്പെടുത്തി. പാമ്പാടി നെഹ്‌റു കോളേജിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, ഇനിയൊരു ജിഷ്ണു ക്യാമ്പസുകളില്‍ ഉണ്ടാവാന്‍ പാടില്ലെന്നും സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഉത്തേജനം കൂടി ഒടുവിൽ…….. ലൈംഗിക കേളിക്ക് രസം പകരാൻ യുവാവ് ചെയ്ത വേല കേട്ടാൽ ഞെട്ടും ! ഒടുവിൽ സംഭവിച്ചതോ ?

ബൈക്കിൽ പിന്നാലെയെത്തി ചാടിയിറങ്ങി…വട്ടം കടന്നുപിടിച്ച് ചുംബിച്ച ശേഷം …….കായംകുളത്ത് യുവതിക്ക് ഇന്നലെ സംഭവിച്ചത്……

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb