ഐപ്പ് വള്ളിക്കാടന് “ന്യൂ ഏജ്-തെങ്ങമം ബാലകൃഷ്ണൻ” മാധ്യമ പുരസ്‌കാരം

റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം പ്രമുഖ കമ്യൂണിസ്റ്റ് നേതാവും,നിയമസഭാസാമാജികനും,ജനയുഗം പത്രാധിപരുമായിരുന്ന സ:തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാർത്ഥം ഗൾഫ് മേഖലയിലെ മികച്ച മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ രണ്ടാമത് തെങ്ങമം ബാലകൃഷ്ണൻ മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ഐപ്പ് വളളിക്കാടൻ അർഹനായി.

 

 

പ്രവാസി ജീവിതങ്ങളും അവരുടെ വിവിധങ്ങളായ പ്രശ്നങ്ങളെയും അധികരിച്ച് 2015 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വാർത്ത‍ പ്രസിദ്ദീകരിച്ച മിഡില്‍ ഈസ്റ്റിലെ റിപ്പോർട്ടർമാരിൽ നിന്ന് ലഭിച്ച എന്ട്രികളിൽ നിന്നും, പൊതുപ്രവർത്തകനും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള ഭവന നിർമ്മാണ ബോർഡ് ചെയർമാനുമായ സ: പി.പ്രസാദ്, മലയാളം ന്യൂസ് എഡിറ്റോറിയൽ ബോർഡ് അംഗം മുസാഫിർ ഏലംകുളം, സാഹിത്യകാരനായ ജോസഫ് അതിരുങ്കൽ, സാംസ്‌കാരികപ്രവർത്തകനായ പി.ശിവപ്രസാദ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

 

 

 

ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന യെമൻ സന്ദർശിച്ച്, അവിടെയുള്ള മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാരുടെ അവസ്ഥയെ സംബന്ധിച്ചും, അവരെ രക്ഷപ്പെടുത്തി കൊണ്ടു വരുന്നതിനു യെമനിലും ജീബൂത്തിയിലുമായി ഇന്ത്യാ ഗവർന്മെന്റ് നടത്തിയ ഇടപെടലിനെനെക്കുറിച്ചുമുള്ള വിവിധ റിപ്പോർട്ടുകൾ കണക്കിലെടുത്താണ് അവാർഡ്. ധീരവും ക്രിയാത്മകവുമായ ഇടപെടലാണിത്. ഈ സന്ദർഭത്തിൽ യെമെൻ സന്ദർശിച്ച എക മലയാളി പത്രപ്രവർത്തകനാണു ഐപ്പ് വള്ളിക്കാടൻ എന്ന പ്രത്യേകതയുമുണ്ട്. 25000/- ഇന്ത്യൻ രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പ്രസ്തുത പുരസ്കാരം റിയാദിൽ നടക്കുന്ന ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ വാർഷികാഘോഷ പരിപാടിയിൽ വച്ച് നല്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

 

വാർത്താ സമ്മേളനത്തിൽ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ് പാലക്കാട്, ജോ:സെക്രട്ടറി വിനോദ് മഞ്ചേരി, ഷാജഹാൻ തൊടിയൂർ, രാജൻ നിലമ്പൂർ, സനൽ കുമാർ തലശ്ശേരി, ജൂറി അംഗം ജോസഫ് അതിരുങ്കൽ എന്നിവർ പങ്കെടുത്തു.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb